കേരള സംസ്‌കൃതാധ്യാപക ഫെഡറേഷനിലേക്ക് സ്വാഗതം.Welcome to Kerala Sanskrit teachers Federation. കേരള സംസ്കൃതാധ്യാപക ഫെഡറേഷനിലേക്ക് സ്വാഗതം.Welcome to Kerala Sanskrit teachers federation.KSTF-ല്‍ അംഗങ്ങളവുക..

Friday, September 15, 2017

DEd /DIEd വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രസിദ്ധീകരിച്ചതിനു ശേഷം സംസ്കൃത അധ്യാപക ഫെഡറേഷന്റെ എതിർപ്പിനെ തുടർന്ന് സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. 
ആയതുമായി സംബന്ധിച്ച്‌ DPI പറഞ്ഞത്.

അധ്യാപക ട്രെയിനിംഗ് സർക്കുലർ വിഷയത്തിൽ  ബഹു. ഡി പി ഐ നൽകിയ വിശദീകരണം -

                    കഴിഞ്ഞ ആഴ്ച ഡൽഹിയിൽ വച്ച് വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പ് മേലധികാരികളുടെ ഒരു മീറ്റിംഗ് നടക്കുകയുണ്ടായി അതിൽ ക്വാളിഫൈഡ് അല്ലാത്ത അധ്യാപകരെക്കുറിച്ച് ചർച്ച നടക്കുകയും സംസ്ഥാനങ്ങൾ റിപ്പോർട്ട് നൽകുകയും ചെയ്തു. കേരളം നൽകിയ റിപ്പോർട്ട്- നിലവിൽ കേരളത്തിലെ ഒരധ്യാപകനും  യോഗ്യതയില്ലാത്തവരായിട്ടില്ല എന്നാണ്. മറ്റു സംസ്ഥാനങ്ങളും കേന്ദ്രവും കേരളത്തിന്റെ നിലപാടിൽ തൃപ്തിരേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ മീറ്റിംഗ് കഴിഞ്ഞു കേരള സംഘം ഇവിടെ എത്തുന്നതിന് മുൻപായി നമ്മുടെ സംസ്ഥാനത്തെ 18 അധ്യാപകർ MHRD സൈറ്റിൽ കയറി തങ്ങൾക്ക് യോഗ്യതയില്ലെന്നും ട്രെയിനിംഗ് ആവശ്യപ്പെട്ടും പേര് രജിസ്റ്റർ ചെയ്യുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കേരളത്തിന് അയച്ച സർക്കുലറാണ് ഡി പി ഐ ഫോർവാഡ് ചെയ്തത്. കേരളത്തിലെ ഒരധ്യാപകനും ഈ സർക്കുലറിന്റെ പേരിൽ യാതൊരു ആശങ്കയും വച്ചുപുലർത്തേണ്ടതില്ല.


            സംസ്കൃത അധ്യാപക സംഘടനാ ഭാരവാഹികൾ DPl യുമായി ചർച്ച നടത്തി, അധ്യാപകരെ ബാധിക്കാത്ത രീതിയിൽ നിയമം നടപ്പിലാക്കും എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്കൃതാദ്ധ്യാപക ഫെഡറേഷൻ ഭാരവാഹികൾക്ക്  ഉറപ്പ് നൽകിയിട്ടുണ്ട്.

പി.ജി അജിത് പ്രസാദ്
ജനറൽ സെക്രട്ടറി
KDSTF