കേരള സംസ്‌കൃതാധ്യാപക ഫെഡറേഷനിലേക്ക് സ്വാഗതം.Welcome to Kerala Sanskrit teachers Federation. കേരള സംസ്കൃതാധ്യാപക ഫെഡറേഷനിലേക്ക് സ്വാഗതം.Welcome to Kerala Sanskrit teachers federation.KSTF-ല്‍ അംഗങ്ങളവുക..

Tuesday, March 13, 2018

കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ പിന്നിട്ട നാൾ വഴികൾ

അധ്യാപകരുടെ സംഘടനകൾ കേരളത്തിൽ മുപ്പത്തിയറോളം ഉണ്ടത്രെ .പക്ഷെ ഇവയ്ക്കെക്കെ ഒരു പൊതു സ്വഭാവമുണ്ട്' ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പിൻബലം അവയ്ക്കുണ്ട് എന്നതാണത്‌
. പക്ഷെ കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി ഒരു രാഷ്ട്രീയ കക്ഷിയുടെയും വാലായി പ്രവർത്തിക്കാതെ എല്ലാവരെയും ഉൾക്കൊണ്ടു കൊണ്ട് ഇത്രയധികം നേട്ടങ്ങൾ ഉണ്ടാക്കിയ ഒരേയൊരു സംഘടന സംസ്കൃതാധ്യാപക ഫെഡറേഷനാണ് എന്ന കാര്യത്തിൽ തർക്കമില്ല. ഇന്ന്  കേരളത്തിലെ സംസ്കൃത പഠനരംഗത്ത് കാണുന്ന സൗകര്യങ്ങളും സാധ്യതകളും നിരവധിയാണ് .സംഘടനയുടെ പരിശ്രമഫലമായി ഉണ്ടായ ചില നേട്ടങ്ങൾ  നമുക്ക് അഭിമാനത്തോടെ പറയാൻ സാധിയ്ക്കും

1. സംസ്കൃതോത്സവം

വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുന്ന മുപ്പത്തിയാറോളം മത്സരയിനങ്ങൾ ജയിക്കുന്നവർക്ക് ഗ്രെയ്സ് മാർക്ക്, ട്രോഫികൾ ,ക്യാഷ് അവാർഡ് ഇവയൊക്കെ എങ്ങനെ ഉണ്ടായി എന്നറിയണമെങ്കിൽ വളരെ കാലം പിന്നിലേക്ക് നാം സഞ്ചരിക്കണം. പഴയ കാലത്തെ പ്രവർത്തകരും നേതാക്കൻമാരും നടത്തിയ കഠിന പ്രയത്നം തിരിച്ചറിയണം. അധ്യാപകരിൽ നിന്ന് പണം സ്വരൂപിച്ച് സ്വന്തം നിലയ്ക്ക് സംഘടന തുടങ്ങി വെച്ച സംസ്കൃതോത്സവം ഇന്ന് എവിടെയെത്തി നിൽക്കുന്നു എന്ന് ചിന്തിയ്ക്കുമ്പോഴാണ് സംഘടനാശക്തിയുടെ അളവുകോലായി അത് മാറുന്നത്.

2.സി.ഗ്രൂപ്പ് ആനുകൂല്യം

ഭാഷാധ്യാപകര്‍ക്ക് സി ഗ്രൂപ്പില്‍നിന്നും പിരിയേഡുകള്‍ എടുത്ത് ഫുള്‍ടൈം ബെനിഫിറ്റ് നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് അധ്യാപകര്‍ക്ക് വലിയൊരാശ്വാസമായിരുന്നു.എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ആ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു.മറ്റ് ഭാഷാധ്യാപക സംഘടനകളോടൊപ്പം ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായി നിലവില്‍ ഈ ആനുകൂല്യം ഉള്ളവര്‍ക്ക് അത് നിലനിര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് നമുക്ക് നേടാന്‍ കഴിഞ്ഞു.

3.ഒന്നാംക്ലാസ്സു മുതല്‍ സംസ്‌കൃതപഠനം.

ഒന്നാം ക്ലാസ്സുമുതല്‍ സംസ്‌കൃതം പഠിക്കുവാമുള്ള അവസരമൊരുക്കുക എന്നത് കേരളത്തിലെ സംസ്‌കൃത പ്രേമികളുടെ ചിരകാല അഭിലാഷമായിരുന്നു.അത് നേടിയെടുക്കുന്നതിനായി സംഘടന നടത്തിയ സമരപോരാട്ടങ്ങള്‍ നമ്മുടെ സംഘടനാചരിത്രത്തിലെ നാഴികക്കല്ലുകളാണ്.സംഘടനയുടെ പാലക്കാട് സംസ്ഥാനസമ്മേളനത്തില്‍ വെച്ച് സമരപരിപാടികളുടെ കൃത്യമായ ആസൂത്രണം നടക്കുകയും അതനുസരിച്ച് ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണ്ണാസമരങ്ങള്‍,സംസ്ഥാനതല സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ തുടങ്ങിയവ നടന്നു.കേരളത്തിലെ എല്ലാ വിദ്യാഭ്യാസ അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും നിവേദനങ്ങള്‍ നല്‍കുകയും കേരളത്തിലെ പത്രമാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വരുന്ന രൂപത്തില്‍ അതിനെ മാറ്റിയെടുക്കാന്‍ നമുക്ക് കഴിയുകയും ചെയ്തു.അവസാനം അന്നത്തെ കേരള മുഖ്യമന്ത്രിയായ ശ്രീ.ഉമ്മന്‍ചാണ്ടിയെ സംഘടനയുടേയും വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ സംസ്ഥാനതല സംസക്ൃതദിനാചരണത്തില്‍ പങ്കെടുപ്പിക്കുകയും അവിടെവെച്ച് ഈവിഷയത്തില്‍ നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.അത് അദ്ദേഹം ബന്ധപ്പെട്ട വകുപ്പിലേക്ക് നല്‍കുകയും ചെയ്തു.പിന്നിട് നിരന്തരം ആ ഫയലിന്റെ പിന്നാലെ ഓരോരോ സെക്ഷനുകളില്‍ കയറിയിറങ്ങി അനുകൂലമായ ഒരു ഉത്തരവ് നേടിയെടുക്കാന്‍ നമുക്ക് കഴിഞ്ഞു.അതിനുശേഷം സംഘടനയുടെ പരിശ്രമഫലമായി എല്‍പി തലത്തിലെ പാഠപുസ്തകങ്ങള്‍,പഠിപ്പിക്കുവാനുള്ള പിരിയേഡുകള്‍,പരീക്ഷ എന്നിവയൊക്കെ ഘട്ടം ഘട്ടമായി അനുവദിക്കപ്പെട്ടു.എല്‍-പി തലത്തില്‍ തസ്ഥിക അനുവദിക്കുക എന്ന ആവശ്യംകൂടി നേടിയെടുക്കാനുള്ള പരിശ്രമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

4.പാര്‍ട്ട്-ടൈം അധ്യാപരുടെ പ്രശ്‌നങ്ങള്‍

1.പി.എഫ്
             നമ്മുടെ സംഘടയുടെ പരിശ്രമഫലമായി പാര്‍ട്ട്-ടൈം അധ്യാപകര്‍ക്ക് പി.എഫ് എന്ന ആവശ്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുകയും അതിനാഴശ്യമായ നടപടികള്‍ എറെക്കുറെ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.അധികം വൈകാതെ തന്നെ ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങും എന്ന് തന്നെയാണ് കരുതുന്നത്.ഈ ആവശ്യം ഉന്നയിച്ച് ഇതിനോടകം പല തവണ ബന്ധപ്പെട്ട മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുകയും അനുകൂലമായ നിലപാടിലേക്ക് അവരെ എത്തിക്കുകയും ചെയ്തിട്ടുണ്ട്.
                
കൂടാതെ ഹയര്‍സെക്കന്ററി മേഖലയിലെ പ്രശ്‌നങ്ങള്‍,ഭാഷാധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ പരിഹരിക്കാനാവശ്യമായ പ്രവര്‍ത്തനപദ്ധതിയുമായി സംഘടന മുന്നോട്ടുപോകുകയാണ്.